തന്നെ ബാലതാരമായി കാണരുതെന്ന് പുതുമുഖ നടി അന്‍സിബ പറയുന്നു. ഈ വിചാരത്തില്‍ തന്നെ
ആരും തന്നെ സമീപിക്കേണ്ടതില്ലെന്നാണ് അന്‍സിബ മുന്നറിയിപ്പ് നല്കി.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതുകൊണ്ട് തന്നെ ആരും
ബാലതാരമായി കണക്കാക്കേണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്‍സിബ
വ്യക്തമാക്കിയത്. ബാലതാരം എന്ന ഇമേജ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് നടിയെന്ന്
ചുരുക്കം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അന്‍സിബ. അപ്പോള്‍ എന്തായാലും
പ്രായം കൊണ്ട് ബാലതാരം എന്ന് നടിയെ വിശേഷിപ്പിക്കാനാവില്ല.
മലയാളത്തിനു
പുറമെ തമിഴ്, തെലുങ്ക് സിനിമകളുടെ ഗ്ലാമര്‍ വേഷങ്ങളില്‍ അന്‍സിബ
അഭിനയിച്ചുവരുന്നു.