ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ
ക്രിസ്മസ് പാര്‍ട്ടി ചില് 2011 പത്ത് ശനിയാഴ്ച വൈകിട്ട് ആറിന്
മിസ്സിസാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. സെഞ്ച്വറി 21ലെ
ജോര്‍ജ് മാത്യുവും സംഘവുമാണ് പാര്‍ട്ടിയുടെ പ്രധാന സ്പോണ്‍സര്‍മാര്‍.
ആറു മുതല്‍ എട്ടുവരെ പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കുന്നതിനുമായി
സ്നാക്ക് ടൈം. എട്ടു മുതല്‍ വിവിധ എന്റര്ടെയ്ന്മെന്റ് പ്രോഗ്രാമുകള്‍
നടക്കും. ഒന്‍പതിന് ഡിന്നര്‍, തുടര്‍ന്ന് ഡാന്സഎന്നിവ നടക്കുമെന്ന്
പ്രോഗ്രാം ഡയറക്ടര്‍ ജോമി ജോസഫ് അറിയിച്ചു.
പാര്‍ട്ടിയിലുടനീളം ക്രിസ്മസ് സമ്മാനങ്ങള്‍ ഡോര്പ്രൈസായി നല്‍കും.
മാക്സ്റ്റാര് റിയാല്റ്റിക്കു വേണ്ടി ഫ്രാന്‍സിസ് ഔസേഫ് ആണ് സമ്മാനങ്ങള്‍
സ്പോണ്സര് ചെയ്തിരിക്കുന്നത്
ക്രിസ്മസ് പാപ്പാ മല്‍സരം രാത്രി പത്തിന് നടക്കും. പാപ്പാമാരോടൊപ്പം
ഫോട്ടോയെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മല്‍സരത്തില്‍
പങ്കെടുക്കാനുള്ളവര്‍ നവംബര്‍ 30ന് മുമ്പായി പേര് റജിസ്റ്റര്‍ ചെയ്യണം.
മല്‍സരത്തിനുള്ള സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് അഡ്മിറല്‍
ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ്.
ക്രിസ്മസ് പാര്‍ട്ടിക്കുള്ള ടിക്കറ്റുകള്‍ കനേഡിയന്‍ മലയാളി അസോസിയേഷന്റെ
ഔദ്യോഗിക വെബ്സൈറ്റായ
www.canadianmalayalee.org ല്‍
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ ലഭിക്കുന്ന അവസാന തീയതി
നവംബര്‍ 30 ആണ്.
ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:
ജേക്കബ് വര്‍ഗീസ് (പ്രസിഡന്റ്): 905 275 7384
ജോമി ജോസഫ്: 905 965 6602
മാത്യു ജേക്കബ്: 416 999 9522
ആന്റണി തോമസ്: 905 302 7822
മര്‍ഫി മാത്യു: 647 770 0846
ബോബി സേവ്യര്‍: 647 278 7606
തോമസ് തോമസ്: 416 845 8225
വാര്‍ത്ത അയച്ചത്: ജയ്സണ്‍ മാത്യു