വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: ഫോമാ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായി മാറിയ
ബ്യൂട്ടി പേജന്റില്‍ കാനഡയില്‍ നിന്നുള്ള സെലിന് ജോസഫ്
കിരീടം ചൂടി.
സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ദിവ്യാ തോമസാണ് ഫസ്റ്റ് റണ്ണര്‍അപ്പ്.
ഡേവി, ഫ്ളോറിഡയില്‍ നിന്നുള്ള ഉഷസ് ജോയി ആണു
സെക്കന്‍ഡ് റണ്ണര്‍ അപ്പ്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഉഷസ്, പുതിയ
ട്രഷറര്‍ ജോയി ആന്റണിയുടെ പുത്രിയാണു. കമ്പ്യുട്ടര്‍ പ്രൊഫഷനലാവുകയാണു
ലക്ഷ്യം
നടി മംമ്താ മോഹന്‍ദാസ് മിസ് ഫോമയെ കിരീടം അണിയിച്ചു. ബഹറിനില്‍
ജനിച്ചുവളര്‍ന്നുവെങ്കിലും തനിക്ക് മലയാളം നന്നായി അറിയാമെന്നും ഇവിടെയുള്ള
കുട്ടികളെ മലയാളം പഠിപ്പിക്കണമെന്നും മംമ്ത നിര്‍ദേശിച്ചു. ആഷാ മാത്യു ആയിരുന്നു
കോര്‍ഡിനേറ്റര്‍.
വനിതാഫോറം ചെയര്‍ കുസുമം ടൈറ്റസ്, ട്രഷറര്‍ ലാലി
കളപ്പുരയ്ക്കല്‍, ഡോ. സാറാ ഈശോ തുടങ്ങിയവര്‍ നേതൃത്വം നല്കിയ പേജന്റില്‍ ലേഖാ
ശ്രീനിവാസന്, കേരളാ ഫിലിം ഡവല്മെന്റ് കോര്പ്പറേഷന് ചെയര്മാന് സാബു
ചെറിയാന്, സി.എന്‍.എന്‍ ലേഖകന്‍ സോവി ആഴാത്ത് തുടങ്ങിയവരായിരുന്നു ജഡ്ജിമാര്‍.