പീഡനം ഒഴിക്കാവാന് മിനി സ്കര്‍ട്ടും മദ്യവും ഒഴിക്കാണമെന്ന പരാമര്‍ശം; വിശദീകരണം ആവശ്യപ്പെട്ടു
Published on 02 July, 2014
പനജി: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഒഴിവാക്കാന്‍ മിനി സ്കര്‍ട്ട്
ഒഴിവാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയോട് ഗോവ മുഖ്യമന്ത്രി വിശദീകരണം
ആവശ്യപ്പെട്ടു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കാറാണ് പൊതുമരാമത്ത് വകുപ്പ്
മന്ത്രി സുധിന്‍ ധാവേല്ക്കറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ മിനി സ്കര്‍ട്ട്
ഒഴിവാക്കണമെന്നും അല്ലെങ്കില്‍ മദ്യപിക്കാതിരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം
മന്ത്രിയുടെ പരാമര്‍ശം. ഇത് പിന്നീട് വിവാദമാകുകയായിരുന്നു.
ഗോവയിലെ
സ്ത്രീകളോട് താന്‍ മദ്യപിക്കരുതെന്ന് ആവശ്യപ്പെടുന്നു. അത് ആരോഗ്യത്തിന്
ഹാനികരമാണ്. ഗോവക്ക് പുറത്തുള്ള സ്ത്രീകള്‍ ഇവിടെ വരികയും ഗോവ സാംസ്കാരത്തിന്
വിരുദ്ധമായി പബ്ബുകളില്‍ പോയി മദ്യപിക്കുകയും ചെയ്യന്നു.ഇത് അനുവദിക്കരുതെന്ന്
അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല