നഴ്സുമാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി
Published on 07 July, 2014
തിരുവനന്തപുരം: ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നഴ്സുമാരുടെ കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരെ സുരക്ഷിതരായി എത്തിക്കാന്‍ കഴിഞ്ഞതില്‍ അവരുടെ മനസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച നഴ്സുമാരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല