ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് വിജയികള്‍ക്ക് സ്വീകരണം ജൂലൈ 19-ന്
ജോയിച്ചന്‍ പുതുക്കുളംPublished on 13 July, 2014
ന്യൂയോര്‍ക്ക്: ഫോമാ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍
ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ഭാരവാഹികള്‍ക്ക്
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കുന്നു. ജൂലൈ 19-ന്
വൈകിട്ട് 6 മണിക്ക് യോങ്കേഴ്സ് സെന്‍ട്രല്‍ പാര്‍ക്ക് Aveലുള്ള മുംബൈ സ്പൈസ്
റെസ്റ്റോറന്റില്‍ വെച്ചാണ് സ്വീകരണവും അനുമോദന യോഗവും നടക്കുക.
എമ്പയര്‍
റീജിയണിലുള്ള എല്ലാ അസോസിയേഷന് ഭാരവാഹികളേയും ഈ സ്വീകരണ യോഗത്തിലേക്ക്
ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. സന്‍ജു കുറുപ്പ് (വൈ.എ.എ
സെക്രട്ടറി/പി.ആര്.ഒ) അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല