തൃശൂര്‍: നിശാനൃത്തം നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂരില്‍ ഹോട്ടലിലേക്ക്
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്
അക്രമാസക്തമായി. തൃശൂര്‍ ശക്തന് സ്റ്റാന്റിനടുത്തുള്ള `ജോയ്സ് പാലസ്'
ഹോട്ടലിലേക്കാണ് കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേലിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച്
നടത്തിയത്. യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടലിലേക്ക് മാര്‍ച്ച്
നടത്തി.
ബാര്‍ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്ര ഹോട്ടലില്‍ നിശാനൃത്തം
നടക്കുന്നതായി ഒരു ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.