108ലധികം പുണ്യക്ഷേത്രയാത്രക്കുശേഷം ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്
ക്ഷേത്രത്തിലെത്തിയ ഉണ്ണികൃഷ്ണ വിഗ്രഹത്തിന്റെ പ്രഥമദര്ശനത്തിനുള്ള
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരള ഹിന്ദു സൊസൈറ്റി ഡിസംബര്‍
മൂന്നിനൊരുക്കുന്ന പ്രത്യേക പൂജകളിലും, ദീപാരാധനയിലും അമേരിക്കയിലെ
വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും.
വിഗ്രഹദര്‍ശന ഭാഗ്യം ലഭിച്ച ഭാരതത്തിലെ ഭക്തരെ ആനന്ദ കണ്ണീരിലാഴ്ത്തിയ, ഈ
കമനീയ ബാലഗോപാലനെ കണ്‍കുളുര്‍ക്കെ കണ്ട് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍
എല്ലാ ഭക്തരും ഡിസംബര്‍ 3, സന്ധ്യാസമയത്ത് ഒരുക്കുന്ന ദീപാരാധനയില്‍
പങ്കുചേരുക.
ഗണപതിഹോമത്തോടെ ആരംഭിക്കുന്ന ആഘോഷ ചടങ്ങുകള്‍ക്ക് പെരുമ്പള്ളി
കേശവന് നമ്പൂതിരി, മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി, തത്തനപ്പിള്ളി
കൃഷ്ണഅയ്യര്‍ , പെരുമ്പള്ളി ഭവദാസന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം
വഹിക്കും. ഡിസംബര്‍ 5 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന മൂന്നാമത് മൂലം
ഭാഗവത സപ്താഹവും ഇതിനോടൊപ്പം നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വിളിക്കുക-972 6461