ഡാലസ്: ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്‍ വാഷിങ്ടണ്‍ ബ്യൂറോ ചീഫ് ടോം വിക്കര്‍
(85)അന്തരിച്ചു. ലോകം എന്നും ഓര്‍മിക്കുന്ന ചരിത്ര പ്രാധാന്യമുള്ള യു.എസ് മുന്‍
പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധം നേരില്‍ റിപ്പോര്‍ട്ട് ചെയ്ത
പത്രപ്രവര്ത്തകന് എന്ന നിലയില്‍ പരേതനായ ടോം പ്രസിദ്ധനായിരുന്നു.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് റോഷസ്റ്ററിലെ വസതിയില്‍
വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 1961 ല്‍ വൈറ്റ് ഹൗസ് ലേഖകനായാണ് വിക്കര്‍
ന്യൂയോര്‍ക്ക് ടൈംസില്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്.
തുടര്‍ന്ന് വാഷിങ്ടണ്‍ ബ്യൂറോ ചീഫായും, അസോസിയേറ്റ് എഡിറ്ററായും
സേവനമനുഷ്ഠിച്ചു.
1926 ജൂണ്‍ 18നു നോര്‍ത്ത് കാരോലിനയില്‍ ഹാംലറ്റിലെ
ദരിദ്ര കുടുംബത്തില്‍ ആയിരുന്നു ടോം വിക്കറിന്റെ ജനനം.