പോര്‍ട്ട് ഓ പ്രിന്‍സ്: ഭൂകമ്പം നാശം വിതച്ച ഹെയ്ത്തിയില്‍ ദുരന്തങ്ങള്‍
വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 പേര് മരിച്ചു. തലസ്ഥാനമായ പോര്‍ട്ട് ഓ
പ്രിന്‍സിലും കനത്ത മഴ നാശംവിതച്ചു. പ്രളയബാധിതമേഖലയിലെ നൂറു കണക്കിനു വീടുകള്‍
ഒലിച്ചുപോയി. വന്മരങ്ങളെല്ലാം റോഡുകളിലേയ്ക്കു കടപുഴകി വീണതോടെ ഗതാഗതം
സ്തംഭിച്ചിരിക്കുകയാണ്. പ്രളയത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 23 പേര്
മരിച്ചതായി ഹെയ്തി സാമൂഹിക സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല