ബിക്കിനി ധരിക്കാന്‍ പിസ ഉപേക്ഷിക്കില്ല: നടി പരിണീതി ചോപ്ര
Published on 08 September, 2014
സിനിമയില്‍ ബിക്കിനി വേഷങ്ങള്‍ ചെയ്യാന്‍ തന്റെ ഇഷ്ട ഭക്ഷണമായ പിസ്സ കഴിക്കുന്നത്
നിര്‍ത്തില്ലെന്ന് ബോളിവുഡ് നടി പരിണീതി ചോപ്ര പറയുന്നു.
നായികമാരെ വളരെ
ഗ്ലാമറസാക്കി സ്ക്രീനിലെത്തിക്കുന്നതില്‍ പേരു കേട്ട യഷ്രാജ് ഫിലിംസിന്‍രെ
ബാനറില്‍ താരം അഭിനയിച്ച അഞ്ച് സിനിമകളിലും പരിനീതി ഗ്ലാമറസാകാതെ തന്രെ നിലപാടില്‍
ഉറച്ച് നിന്നു. അടുത്ത ചിത്രമായ 'ദാവതേ ഇഷ്ക്` എന്ന ചിത്രത്തിലും താന്‍ ഗ്ലാമര്‍
വേഷങ്ങളിലല്ലെന്ന് നടി പറയുന്നു.
തനിക്ക് ഗ്ലാമറസാകാന്‍ ഇനിയും
സമയമുണ്ട്. .ഇപ്പോ ബിക്കിനി അണിയാനുള്ള ഷേപ്പ് തനിക്കില്ല. അങ്ങനെ ഒരു അവസരം
ഉണ്ടാകുന്പോള്‍ താന്‍ ഉറപ്പായും ബിക്കിനി അണിയും.'കില്‍ ഡില്` എന്ന ചിത്രത്തിന്
വേണ്ടി തനിക്ക് കൂടുതല്‍ സ്ലിമ്മാകേണ്ടതുണ്ട്. ഡല്‍ഹി സ്വദേശിനിയായ ഒരു
പെണ്‍കുട്ടിയുടെ വേഷമാണ് തനിക്ക് ഈ ചിത്രത്തില്‍. ഇതിലെ സംസാരവും
പെരുമാറ്റരീതിയുമെല്ലാം ഒരു പ്രത്യേക രീതിയിലാണ്. ഈ ചിത്രത്തിലൂടെ താനെത്രമാത്രം
ഗ്ലാമറസാണെന്ന് അറിയാനാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല