ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനായി
അണ്ണാ ഹസാരെയും മറ്റ് പൗരപ്രധാനികളും നടത്തുന്ന പ്രക്ഷോഭം ശ്രദ്ധേമാണെന്ന്
പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രസ്താവിച്ചു. പൊതുജീവിതത്തിന്റെ എല്ലാ
മേഖലയിലുമെത്തി നില്ക്കുന്ന അഴിമതി തുടച്ചു നീക്കണമെന്ന ജനങ്ങളുടെ ആവശ്യം
തളളിക്കളയാനാകില്ല. അവര്‍ പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു, ഇനി അത് തടയാനാകില്ലെന്നും
അദ്ദേഹം ഡല്‍ഹി പ്രസ് കല്ബ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്
പറഞ്ഞു. രാജ്യം കടന്നു പോകുന്നത് സുതാര്യതാ വിപ്ലവത്തിലൂടെയാണ്. ഭരണഘടന
നിര്‍വഹണത്തിലെ സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങള്‍ ഒരു
നിലക്കും അടിച്ചമര്‍ത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.