ന്യൂഡല്‍ഹി: ബാബാ
രാംദേവ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ നടത്തുന്ന സമരത്തില്‍ അദ്ദേഹം
ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
രാംദേവിന് പിന്തുണ അറിയിച്ച് അവര്‍ ഇന്ന് ഹരിദ്വാറിലെ പതഞ്ജലി പീഠിലെത്തി.
അഴിമതിക്കെതിരായ സമരത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ
പിന്തുണയുണ്ടെന്നറിയിക്കാനാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇവിയെത്തിതെന്നും,
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും സുഷമ വാര്‍ത്താലേഖകരോട്
പറഞ്ഞു.