ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ്
എന്ന ഹിന്ദി സിനിമ ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭര്‍ത്താവിനെ അന്വേഷിച്ചു
പോവുന്ന കമലയെന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. നവാസുദ്ദീന്‍
സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്. തന്റെ ഈ
ചിത്രത്തിലൂടെ ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായും ഗീതുവിന്റെ ഭര്‍ത്താവ് രാജീവ്
രവി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും നേടിയിരുന്നു.
ബോളിവുഡ് നടി
കങ്കണ റോണത്ത്, രാജ്കുമാര് റാവുവിന്റെ ഷഹീദ്, റിതേഷ് ദേശ്മുഖിന്റെ മറാത്തി
ചിത്രം യെല്ലോ, ബംഗാളി ചിത്രം ജാതിശ്വര്‍ എന്നിവയെ പിന്തള്ളിയാണ് ലയേഴ്സ് ഡൈസ്
ഓസ്കാറിന് തിരഞ്ഞെടുക്കപ്പെട്ടത്.