കിളിരൂര്‍: വി.ഐ.പിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്ന് ഐ.ജി
Published on 13 December, 2011
തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസില്‍ ഏതെങ്കിലും വി.ഐ.പിയുടെ പങ്ക്
അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഐ.ജി ആര് ശ്രീലേഖ സി.ബി.ഐ
കോടതിയില്‍ മൊഴിനല്‍കി. എറണാകുളം റെയ്ഞ്ച് ഐ.ജി ശ്രീലേഖയെയും കേസില്‍ ആദ്യം
അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരേയും കോടതി ഇന്ന് വിസ്തരിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛനമ്മമാര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച
തുടരന്വേഷണ ഹര്‍ജികളാണ് സി.ബി.ഐ. കോടതി ജഡ്ജി ടി.എസ്.പി. മൂസത്
പരിഗണിക്കുന്നത്. വെള്ളിയാഴ്ച വിധി പറയും. ശാരിയുടെ ചികിത്സാരേഖകള്‍
പരിശോധിക്കുന്നതിന് സി.ബി.ഐ. ചെന്നൈയില്‍ രൂപവത്കരിച്ച മെഡിക്കല്ബോര്ഡിലെ
ഡോക്ടര്‍മാരെ അടക്കം 69 സാക്ഷികളെ കോടതി വിസ്തരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല