തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ വി.ഐ.പികളുടെ പങ്ക് തെളിയിക്കാന്‍
കഴിഞ്ഞില്ലെന്ന് ഐജി ശ്രീലേഖ സിബിഐ കോടതി മുമ്പാകെ
വെളിപ്പെടുത്തി.
എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി തോമസ് ചാണ്ടിയുടെയും
മാധ്യമപ്രവര്‍ത്തകനായ കെ.പി. മോഹനന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നതായും ,
മരിച്ച ശാരിയുടെയും അച്ഛന് സുരേന്ദ്രന്റെയും, അമ്മ ശ്രീദേവിയുടെയും പ്രതികളുടെയും
മൊഴികള്‍ താന്‍ രേഖപ്പെടുത്തിയിരുന്നതായും അവര്‍ കോടതിയെ അറിയിച്ചു.
കുമളി
ഐബിയില്വച്ച് കൊച്ചുമോന്, മനോജ്, പ്രശാന്ത് എന്നിവര്‍ ബലാത്സംഗം
ചെയ്തുവെന്നതായി ശാരി അറിയിച്ചതായി ഐജി കോടതിയില്‍ പറഞ്ഞു.