ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം: കോടതി
Published on 14 December, 2011
കൊച്ചി: ശബരിമലയില്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി ദക്ഷിണ മേഖലാ
എഡിജിപിയുമായി ആലോചിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടു വ്യക്തമാക്കണമെന്നു
ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റീസ് സി.ടി. രവികുമാറുമടങ്ങുന്ന
ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
ശബരിമല സന്ദര്‍ശിക്കുന്ന ചലച്ചിത്ര
താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍
സൃഷ്ടിക്കുന്ന തിരക്ക് നിയന്ത്രണാതീതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മണിക്കൂറുകളോളം ക്യൂ നിന്നു ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ അയ്യപ്പ
ദര്‍ശനത്തിന് മാധ്യമങ്ങള്‍ തടസം സൃഷ്ടിക്കുകയാണെന്നും ഇത്തരം നടപടി
അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല