ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന് ഒരുക്കുന്ന ചന്ദ്രേട്ടന് എവിടെയാ എന്ന
ചിത്രത്തില്‍ വേദിക ദിലീപിനൊപ്പം അഭിനയിക്കുന്നു. വേദികയെ കൂടാതെ അനുശ്രീ നായരും ഈ
ചിത്രത്തില്‍ മറ്റൊരു നായികയായി എത്തുന്നു.
നിദ്ര എന്ന ചിത്രം പുറത്തിറങ്ങി
രണ്ടുവര്‍ഷത്തിന് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന
പ്രത്യേകതയുമുണ്ട്. ഹാന്‍ഡ്മെയ്ഡ് ഫി ലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്,
സമീര്‍ താഹീര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍
പ്രതാപ് പോത്തന്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്, കെ പി എ സി ലളിത തുടങ്ങിയ
പ്രമുഖരും അഭിനയിക്കുന്നു.സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു.
ശൃംഗാരവേലന് എന്ന ചിത്രത്തിലൂടെ
ദിലീപിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വേദിക ദിലീപിന്റെ നായികയായി
തന്നെയാണു വീണ്ടും മലയാളത്തിലെത്തുന്നത്. കസിന്‍സ് എന്ന മലയാള ചിത്രത്തിലെ ഒരു
ഗാനരംഗത്തും വേദിക മുമ്പു പ്രത്യക്ഷപ്പെട്ടിരുന്നു.