കാജല്‍ അഗര്‍വാള്‍ വിശാലിന്റെ പുതിയ ചിത്രത്തില്‍ നായിക
Published on 04 December, 2014
പ്രശസ്ത നടി കാജല്‍ അഗര്‍വാള്‍ വിശാലിന്റെ പുതിയ ചിത്രത്തില്‍ നായികയാകുന്നു.
സുശീന്തരന്റെ പുതിയ ചിത്രത്തില്‍ ആണ് വിശാലിന്റെ നായികയായി കാജല്‍ എത്തുന്നത്.
ധനുഷ് നായകനാകുന്ന മാരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം
ആണ് കാജല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. പുതിയ ചിത്രത്തിന്റെ
ഷൂട്ടിങ് ഫെബ്രവരിയില്‍ ആരംഭിക്കും. ലക്ഷ്മി മേനോനും ആയി സംസാരിച്ചിട്ടുണ്ടെന്നും
അവരുടെ പരീക്ഷ കഴിയുന്നതു വരെ കാത്തിരിക്കുക ആണെന്നും സംവിധായകന് നേരെത്തെ
പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായിക ആകാന്‍ കാജല്‍ കരാറില്‍ ഒപ്പിട്ടു
കഴിഞ്ഞു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
വിശാല്‍ ഇപ്പോള്‍ ആമ്പല എന്ന
ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല