പൊള്ളാച്ചി: പൃഥ്വിരാജ് ചിത്രമായ മല്ലുസിംഗിനുവേണ്ടി ലൊക്കേഷന്‍
സന്ദര്‍ശിക്കാനെത്തിയ മലയാള സിനിമാ സംവിധായകന് അടക്കമുള്ള പ്രവര്‍ത്തകരെ
തമിഴ്നാട്ടില്‍ ഒരു സംഘം തടഞ്ഞുവെച്ചു.
സംവിധായകന് വൈശാഖ്
അടക്കമുളളവരെത്തിയപ്പോള് തമിഴ് സംഘം തടഞ്ഞെന്ന വിവരമറിഞ്ഞെത്തിയ തമിഴ്നാട്
പോലീസ് ഇവരെ തിരികെ സുരക്ഷിതമായി അതിര്‍ത്തി കടത്തി വിടുകയായിരുന്നു. ഇന്നലെയാണ്
വൈശാഖും സംഘവും പൊള്ളാച്ചിയിലെത്തിയത്. ഹോട്ടലില്‍ താമസിച്ച ഇവര്‍ രാവിലെ എട്ട്
മണിയോടെ ലൊക്കേഷന്‍ നോക്കാനായി പോകാന്‍ തയാറെടുക്കുകയായിരുന്നു. കോയമ്പത്തൂരില്‍
നിന്നും ചിലര്‍ പ്രതിഷേധവുമായി എത്തുമെന്ന് വിവരം ലഭിച്ചതായി ഹോട്ടല്‍ മാനേജര്‍
ഇവരെ രാവിലെ അറിയിച്ചിരുന്നു.
നേരത്തെ സംവിധായകന് എം.എ.നിഷാദിന്റെ 'നമ്പര്‍
66 മധുര ബസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തെങ്കാശിക്കടുത്ത് തമിഴ്നാട്ടുകാര്‍
തടസപ്പെടുത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല