ഓസ്റ്റിന്‍ (ടെക്സാസ്): ഗ്രെയിറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (ഗാമ)
നേതൃത്വത്തില്‍ ക്രിസ്മസ് വര്‍ണ്ണാഭമായ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു.
കലാപരിപാടികളും വിരുന്നും ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍
അരങ്ങേറി. കേരള രാഷ്ട്രീയത്തിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച
ആക്ഷേപഹാസ്യ നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മുല്ലപ്പെരിയാര്‍ മാറ്റി നിര്‍ത്തി,
ജയരാജന്- കോടതി സംഭവങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു നാടകം.
പി.ജി
രാമചന്ദ്രന്, മനോജ് നായര്‍, പ്രിയ മനോജ്, സഞ്ജീവ് മഠത്തില്‍, ശാരി സഞ്ജീവ്,
സാബു ചന്ദ്രശേഖര്‍, പരമേശ്വരന് നമ്പൂതിരി എന്നിവരായിരുന്നു അഭിനേതാക്കള്‍. സാബു
ചന്ഗ്രശേഖര് സംവിധാനം നിര്‍വ്വഹിച്ചു. സെറ്റ് നിര്‍മ്മാണം പരമേശ്വരന്
നമ്പൂതിരിയുടേതായിരുന്നു.
ഗാമ പ്രസിഡന്റ് അനില്‍ തോമസ്, വൈസ്
പ്രസിഡന്റ് രാജി ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണകുമാര്‍ ഒരു
പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.