ഗില്‍ഫോര്‍ഡ്: ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്
ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ നടന്ന
ആഘോഷപരിപാടികളില്‍ ഡെയ്സ്, അല്‍ഫോന്‍സ എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച
പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ചു.
കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന്
അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍, നേറ്റിവിറ്റിഷോ, നൃത്തങ്ങള്‍ തുടങ്ങി
വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സി.എ. ജോസഫ്
ക്രിസ്മസ് സന്ദേശം നല്കി. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാന്‍
ദൈവത്തിന്റെ പ്രകാശം നമ്മുടെ മനസിലേക്ക് കടന്നുവരണമെന്നും മറ്റുള്ളവരോടുള്ള
അസഹിഷ്ണുതയും വിദ്വേഷവും മനസില്‍ നിന്നും നിര്‍മാര്‍ജനം ചെയ്താല്‍ മാത്രമെ അതിനു
സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
സോണല്‍, ജെസ് വിന്
എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച വിവിധ കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു.
കെവിന് ക്ലീറ്റസ്, ഈവാ ആന്റണിയും ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച നേറ്റിവിറ്റി
ഷോ, സോണയും സംഘവും അവതരിപ്പിച്ച ഡാന്‍സ്, മോളി ക്ലീറ്റസ്, സോഫി ബിജു, നിമ്മി, നേഹ
എന്നിവര്‍ അവതരിപ്പിച്ച നൃത്തം എന്നിവ ആകര്‍ഷണിയമായിരുന്നു.
ആന്റണി ഏബ്രഹാം
സാന്റാ ക്ലോസുമായി നടത്തിയ അഭിമുഖം സദസിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി.
ആഘോഷപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സാന്റാ സമ്മാനങ്ങള്‍ വിതരണം
ചെയ്തു. തേജ സന്തോഷ് എംസിയായിരുന്നു. പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പ്രെയര്‍
ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ ആന്റണി ഏബ്രഹാം സ്വാഗതവും പ്രോഗ്രാം
കോ-ഓര്‍ഡിനേറ്റര്‍ മോളി ക്ലീറ്റസ് നന്ദിയും പറഞ്ഞു. ക്രിസ്മസ് വിരുന്നോടെ
പരിപാടികള്‍ സമാപിച്ചു.