ഫുജൈറ: വൈസ്മെന്‍ ക്ലബ് ക്രിസ്മസും പുതുവല്സരവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ
ആഘോഷിച്ചു. വൈസ് ലിങ്ക്സ് അവതരിപ്പിച്ച സ്കിറ്റ്, ക്രിസ്മസ് കാരള്‍, ഉപകരണ
സംഗീതം എന്നിവ ശ്രദ്ധേയമായി. ഫാ. ജേക്കബ് തോമസ് ക്രിസ്മസ് സന്ദേശം നല്കി.
ഈശ്വരനിലുള്ള വിശ്വാസം സഹജീവികളോടുള്ള സ്നേഹത്തിലൂടെ പ്രകടിപ്പിക്കണമന്ന് അദ്ദേഹം
പറഞ്ഞു.
മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജീവ് മേനോന് ഉദ്ഘാടനം
ചെയ്തു. പ്രസിഡന്റ് സഞ്ജീവ് മേനോന് അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. ചെറിയാന്
പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. ഭാരവാഹികളായ ടോണി ജോസഫ്,
നിത്യാനന്ദന്, ഷാജി ഡൊമിനിക്, ബെന്‍ തോമസ്, ബിന്ദു ടോണി, സുജിത് വര്‍ഗീസ്
എന്നിവര്‍ പ്രസംഗിച്ചു.