ആന്‍ഡ്ര്യു പാപ്പച്ചന് മോണ്ട് വില്‍ ടൗണ്‍ഷിപ്പ് പരിസ്ഥിതി കമ്മീഷണര്‍
Published on 02 January, 2012
ന്യൂജഴ്സി: ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് കൗണ്‍സില്‍ ചെയര്മാന് ആന്‍ഡ്ര്യു പാപ്പച്ചന് ന്യൂജഴ്സിയിലെ മോണ്ട് വില്‍ ടൗണ്‍ഷിപ്പിന്റെ പരിസ്ഥിതി കമ്മീഷണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തേക്കാണ് കാലാവധി. സിറ്റി കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ന്യൂജഴ്സിയിലെ സ്റ്റീവന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള പാപ്പച്ചന് ഇപ്പോള്‍ നെവാര്‍ക് (Newark)വാട്ടര്‍ഷെഡ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ഓപ്പറേഷന്‍സ് ഡയറക്ടറാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല