കാനഡ : കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ,മത നിരപേക്ഷത ഇവക്കു എല്ലാറ്റിനും
മാതൃകയായി ബ്രാംപ്റ്റന്‍ ഗുരുവായൂരപ്പന് ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച്
മലയാളികള്‍ കൈകോര്‍കുന്നു. ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിനു
വേണ്ടി ,കാഥികന് ശ്രീ.ജോയ് ഉടുമ്പന്നൂരിന്റെ നേത്രുത്വത്തില്‍ വേദി ഒരുങ്ങുന്നു
.
ഓക്ക് വില്ലിലെ മീറ്റിംഗ് പ്ലയ്സ് (2700 ബ്രിസ്റ്റള്‍ സര്‍കിള്‍ ,ഓക്
വില്‍ .ഠലഹ :905 287 7000 ) മെയ് 23 ശനിയാഴ്ച 5:30 നു നടക്കുന്ന കഥാപ്രസംഗത്തിനെ
തുടര്‍ന്ന് കാനഡയിലെ പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗാന മേളയും
ഒരുക്കിയിട്ടുണ്ട് . 3 മണിക്കൂര്‍ നീണ്ടുനില്കുന്ന ലിയോ ടോള്‍ സ്റോയിയിയുടെ
പ്രശസ്ത കഥയായ `അനീസ്യ' യുടെ പിന്നണിയില്‍ അണിനിരക്കുന്ന പ്രശ്തകലാകാരന്മാര്
ശ്രീ.ജോയ് ഉടുമ്പന്നൂര്‍ (കാഥികന് ),ശ്രീ.ഫിലിപ്പ് ആഞ്ചെരില് (ഹാര്‍മോണിയം
),ലിനോ (തബല),കാര്‍ത്തിക് (ക്ലാരനെറ്റ് & ഫ്ലൂട്ട്),ജോളി ജോണ്‍
(ഇഫ്ക്റ്റ്) ടിറ്റി കുര്യന്,സുഭാഷ്,അരുണ്‍ (പിന്നണി ഗായകര്‍ ).കഥാപ്രസംഗത്തിനു
ശേഷം ഏകദേശം 1 മണിക്കൂര്‍ നീണ്ടു നില്കുന്ന ലൈവ് ഗാന മേളയില്‍ സ്വരൂപ്
നായര്‍,സീമ ,വെങ്കി ഐയര്‍ ,ശ്രീകുമാര്‍ ,ബിന്ദു എന്നിവര്‍ അണിനിരക്കുന്നു
.
ടിക്കറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും ,മറ്റു വിശദ
വിവരങ്ങല്കും ,ബ്രാംപ്ടന്‍ ടെമ്പിള്‍ : 905 799 0900 , ഡോ .കുട്ടി 647 705 7066 ,
ഉണ്ണി ഒപ്പത്ത് 416 270 0768 , അപ്പുക്കുട്ടന് നായര്‍ 647 628 1520 , കുര്യന്
പ്രക്കാനം 647 771 9041 ./ http://guruvayur.ca ആയി
ബന്ധപ്പെടുക.
റിപ്പോര്‍ട്ട് ജയ് പിള്ള