ഹൂസ്റ്റണ്‍: റാന്നി മന്ദമരുതി പുതിയടത്ത് ചിറയില്‍ പി.സി.ചാക്കോ (രാജു ചിറയില്‍ 70 വയസ്) നിര്യാതനായി. ഭാര്യ ലീലാമ്മ ചാക്കോ കല്ലൂപ്പാറ കാക്കനാട്ട് കുടുംബാംഗമാണ്. പരേതന് അബുദാബി താനി മുര്‍ഷിദ് ആന്‍ഡ് ആഫ്രിക്കന്‍ ഈസ്റ്റേണ്‍ (ടിഎംഎഇ) കമ്പനിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു.
മക്കള്‍: വിജയ് ചാക്കോ (ദോഹ ,ഖത്തര്‍), അജയ് ചാക്കോ (ഹൂസ്റ്റണ്‍)
മരുമക്കള്‍ : റോണിയ വിജയ് ദോഹ ,ഖത്തര്‍), മെര്ലിന് അജി ചാക്കോ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ജോയല്‍, ജേഡന്‍, മായ, സോഫിയ.
സഹോദരങ്ങള്‍ : പി.സി.മാത്യു, പി.സി.തോമസ് കുട്ടി, ജോര്‍ജ്.പി.ചാക്കോ (മൂവരും റാന്നി) എബ്രഹാം.പി.ചാക്കോ (റജി ചിറയില്‍,ഹൂസ്റ്റണ്‍ ) ജേക്കബ്.പി.ചാക്കോ (മസ്കറ്റ്, ഒമാന്‍)
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും : ഏപ്രില്‍ 5 ന് തിങ്കളാഴ്ച രാവിലെ 8 മുതല്‍ റാന്നി മന്ദമരുതിയിലുള്ള സഹോദരന് ജേക്കബ് പി. ചാക്കോയുടെ ഭവനത്തില്‍. 1 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം 2 മണിക്ക് അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്. ജേക്കബ് പി. ചാക്കോ 9447359045 (ഇന്ത്യ), റജി ചിറയില്‍ 001 281 414 0721 (വാട്സ്ആപ്)
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി