എബ്രഹാം ചാക്കോ (ചാക്കോച്ചായൻ-78) കാലിഫോർണിയ

Published on 19 February, 2024
എബ്രഹാം ചാക്കോ (ചാക്കോച്ചായൻ-78)  കാലിഫോർണിയ

കാലിഫോർണിയ: അയിരൂർ ചിറ്റക്കാട്ടുവീട്ടിൽ ചാക്കോ പി.വറുഗീസിൻ്റെയും മറിയാമ്മ ചാക്കോയുടെയും പുത്രൻ എബ്രഹാം ചാക്കോ (ചാക്കോച്ചായൻ-78) അന്തരിച്ചു. പതിനഞ്ചു വർഷത്തോളം 15 വർഷത്തോളം ഇന്ത്യൻ എയർഫോഴ്‌സിൽ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു . 1983 ൽ അമേരിക്കയിലെത്തി. ആദ്യം  ന്യൂയോർക്കിലെ ആൽബനിയിൽ. തുടർന്ന് കാലിഫോര്ണിയയിലേക്കു   താമസം മാറി. ലോസ് ആഞ്ചലസിലെ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്.  1992 വരെ  കനേഡിയൻ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന്   ഭാരതീയ ഗ്രോസറി എന്ന സ്വന്തം സ്റ്റോർ തുറന്നു.   മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധനും സംതൃപ്ത ജീവിതത്തിനുടമയുമായിരുന്നു. സേവന പ്രവർത്തനങ്ങളിലൂടെ തൻ്റെ സ്നേഹം പ്രകടിപ്പിച്ച ദൈവഭക്തനായിരുന്നു അദ്ദേഹം. 
 
പരേതയായ മറിയാമ്മ ജോൺ, പി.സി. വറുഗീസ്, പരേതനായ ക്യാപ്റ്റൻ പി.സി.ബാബുക്കുട്ടി, പി.സി. തോമസ്, ഏലിയാമ്മ എബ്രഹാം, ശോശാമ്മ മ്മ തോമസ്. 

പത്തനംതിട്ട മെഴുവേലി സ്വദേശി  മേരിക്കുട്ടി തോമസ്  ആണ് ഭാര്യ.   

മക്കൾ: മെർലിൻ (പ്രിൻസി), അജയ്, തോമസ് (ജെയ്സൺ). മരുമക്കൾ:   ഫിലിപ്പ്, ബെറ്റ്സി, ഹെലൻ

കൊച്ചുമക്കൾ:  നേഥൻ, ജേക്കബ്, സാമുവൽ, സോഫിയ, ആര്യ, അന്നലിസ്.  

പൊതുദര്‍ശനം ഫെബ്രുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ (ലോസ്ആഞ്ചലസ് സമയം), ഇന്ത്യന്‍ സമയം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 7 മണി കാലിഫോര്‍ണിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (St. Thomas Orthodox Valiyapally 14121 Coteau Dr., Whittier, CA)  വച്ചും നടക്കും. 

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 ബുധനാഴ്ച കാലിഫോര്‍ണിയ സമയം 9 മുതല്‍ 10 വരെയും ഇന്ത്യന്‍ സമയം 10.30-നും  കാലിഫോര്‍ണിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (St. Thomas Orthodox Valiyapally 14121 Coteau Dr., Whittier, CA) വച്ചും നടക്കും. തുടര്‍ന്ന് സംസ്‌കാരം 11 മണിക്ക് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയിലും (Forest Lawn Cypress 4471 Lincoln Ave. Cypress, CA) നടക്കും. 

Live streaming can be seen at:
https://abrahamchacko.stthomasla.com

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക