Image

അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 02 July, 2015
അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അണക്കെട്ടിന്‍്റെ സുരക്ഷക്കായി കേരളം നിയോഗിച്ച  പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കേന്ദ്രസേനയായ സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കേന്ദ്രത്തിന്‍്റെ മറുപടി.
 നിലവില്‍ അണക്കെട്ടിന് കേരള പൊലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. അണക്കെട്ട് കേരളത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ടാതെ കേന്ദ്രസേനയെ വിന്യസിക്കാന്‍ കഴിയില്ല. അണക്കെട്ടിന്‍്റെ സുരക്ഷയും ക്രമസമാധാനപാലനവും സംസ്ഥാന സര്‍ക്കാറിന്‍്റെ ചുമതലയാണ്. അതിനാല്‍ കേരളത്തിന്‍്റെ അനുമതി കൂടാതെ സി.ഐ.എസ്.എഫിനെ നിയോഗിക്കാന്‍ കഴിയില്ളെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സുരക്ഷാ കാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നു. സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കാനാവില്ളെന്ന് തമിഴ്നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക