Image

വ്യാജവേട്ടയില്‍ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നു ഉണ്ണികൃഷ്ണന്‍

Published on 02 July, 2015
വ്യാജവേട്ടയില്‍ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നു ഉണ്ണികൃഷ്ണന്‍

കൊച്ചി: 'പ്രേമം' സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ  നിര്‍മാതാവ  അന്‍വര്‍ റഷീദിന് വിളിച്ചിരുന്നതായും സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് അറിയിച്ചിരുന്നതായും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

'പ്രേമം' സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പൊലീസുമായി ചെന്ന് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. പ്രേമത്തിന്‍റെ വ്യാജവേട്ടയില്‍ എന്‍റെയും സംഘടനയുടെയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

പൈറസിക്കെതിരെ ചലച്ചിത്ര സംഘടനകള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിത്വം രാജിവെക്കുന്നതായി അന്‍വര്‍ റഷീദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക