Image

ബഹ്റൈനില്‍ യുവതി ഹൃദയാഘാതം മൂലം മരിച്ചു

Published on 02 July, 2015
ബഹ്റൈനില്‍  യുവതി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹ്റൈന്‍ മിനിസ്ട്രി ഓഫ് വര്‍ക്സില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ബിനു ചാക്കപ്പന്‍െറ ഭാര്യ ബീന കൂര്യാക്കോസ് (39) ഹൃദയാഘാതം മൂലം മരിച്ചു.
വേനലവധിക്കായി അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു ഇവര്‍. പിറവം മുളക്കുളം പുതിയേടത്ത് വീട്ടില്‍ കുര്യാക്കോസിന്‍െറ മകളായ ബീന ബഹ്റൈനിലാണ് പഠിച്ചതും വളര്‍ന്നതും. കുര്യാക്കോസ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റിയില്‍ ചീഫ് എഞ്ചിനിയര്‍ ആയിരുന്നു. മാതാവ്: മറിയാമ്മ. രണ്ട് സഹോദരങ്ങളുണ്ട്. 
മക്കള്‍: അലീന (ന്യൂ ഇന്ത്യന്‍ സ്കൂള്‍), ആല്‍ഡ്രിന്‍ (ന്യൂ മില്ളേനിയം സ്കൂള്‍). മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പുത്തന്‍കുരിശ് വടവുകോട് പള്ളിയില്‍.
 
ബഹ്റൈനില്‍  യുവതി ഹൃദയാഘാതം മൂലം മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക