Image

തമിഴ്നാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി

Published on 02 July, 2015
 തമിഴ്നാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂലൈ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ബൈക്കില്‍ യാത്ര ചെയ്യുന്ന രണ്ടു പേരും ഹെല്‍മെറ്റ് ധരിക്കണം. എന്നാല്‍, 12 വയസില്‍ താഴെയുള്ളവരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

ഹെല്‍മെറ്റ് ധരിക്കാത്ത യാത്രക്കാരെ ആദ്യമായി പിടികൂടുമ്പോള്‍ ബൈക്കും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പിടിച്ചുവെക്കും. ഐ.എസ്.ഐ. മുദ്രണമുള്ള ഹെല്‍മെറ്റ് വാങ്ങിയതിന്‍െറ രസീത് കാണിച്ചാല്‍ മാത്രമേ രേഖകള്‍ തിരികെ നല്‍കൂ. രണ്ടാംതവണ പിടികൂടിയാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ പിടികൂടാന്‍ ആര്‍.ടി.ഒക്കും പൊലീസിനും അധികാരമുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ബൈക്കപകട കേസിന്‍െറ വിസ്താരവേളയില്‍ മദ്രാസ് ഹൈകോടതിയാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയത്. അപകടത്തില്‍പ്പെട്ട യുവാവ് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനെ കമ്പനി എതിര്‍ത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക