Image

എം.പിമാരുടെ ശമ്പളം അടക്കമുള്ള ആനൂകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്താന്‍ ശിപാര്‍ശ

Published on 02 July, 2015
എം.പിമാരുടെ ശമ്പളം അടക്കമുള്ള ആനൂകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്താന്‍ ശിപാര്‍ശ
ന്യൂഡല്‍ഹി: എം.പിമാരുടെ ശമ്പളം അടക്കമുള്ള ആനൂകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്താന്‍ ശിപാര്‍ശ. ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്‌ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ്‌ 100 ശതമാനം ശമ്പള വര്‍ധനവും പെന്‍ഷനില്‍ രണ്ടര മടങ്ങ്‌ വര്‍ധനവും അടക്കം 60 തോളം സുപ്രധാന ശിപാര്‍ശകള്‍ നല്‍കിയതായ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. പെന്‍ഷന്‍ 20000 എന്നത്‌ 50000 ആക്കുക, പാര്‍ലമെന്‍റ്‌ സിറ്റിംഗിനുള്ള എം.പിമാരുടെ പ്രതിദിന അലവന്‍സ്‌ 2000 ആക്കി ഉയര്‍ത്തുക, വിമാനയാത്രാ നിരക്കില്‍ പ്രതി വര്‍ഷം 20ഫ25 ശതമാനം ഇളവ്‌, പി.എ അടക്കമുള്ള സഹ യാത്രികര്‍ക്ക്‌ സൗജന്യ എ.സി ഫസ്റ്റ്‌ കളാസ്‌ ടിക്കറ്റ്‌ തുടങ്ങി വന്‍ ആനുകൂല്യങ്ങള്‍ക്കാണ്‌ കമ്മിറ്റി നിര്‍ദേശങ്ങള്‍ സമര്‍പിച്ചിരിക്കുന്നത്‌.

2010ല്‍ ആണ്‌ എം.പിമാരുടെ ശമ്പളത്തില്‍ ഏറ്റവും ഒടുവില്‍ വര്‍ധനവുണ്ടായത്‌. 50000 രൂപയാണ്‌ നിലവില്‍ ഇവരുടെ പ്രതിമാസ ശമ്പളം. ആനുകൂല്യങ്ങള്‍ അടക്കം ഇത്‌ 1.4 ലക്ഷം രൂപയോളം വരുമെന്ന്‌ പറയുന്നു. നൂറുശതമാനം ശമ്പള വര്‍ധനക്ക്‌ അംഗീകാരം ലഭിക്കുന്ന പക്ഷം വന്‍ തുകയായിരിക്കും ശമ്പളയിനത്തിലും ആനുകൂല്യങ്ങളിലുമായി എം.പി മാര്‍ക്ക്‌ ലഭിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക