Image

പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ പുനരാലോചനയില്ല: കേരളാ കോണ്‍ഗ്രസ്-എം

Published on 02 July, 2015
പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ പുനരാലോചനയില്ല: കേരളാ കോണ്‍ഗ്രസ്-എം

 കോട്ടയം: പി.സി. ജോര്‍ജ് വിഷയത്തില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ തിരുത്തി കേരള കോണ്‍ഗ്രസ് നേതൃത്വം. ജോര്‍ജിന്റെ കാര്യത്തില്‍ പുനരാലോചനയില്ല. തെറ്റുതിരുത്താന്‍ ജോര്‍ജിനു നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. ജോര്‍ജ് ജനങ്ങളോടു മാപ്പു പറഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണം. പുകഞ്ഞ കൊള്ളി പുറത്താണെന്നും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം പറഞ്ഞു.

പി.സി. ജോര്‍ജ് പാര്‍ട്ടിക്കും മുന്നണിക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും തെറ്റുകളെക്കുറിച്ചു പശ്ചാത്തപിച്ചാല്‍ എന്തു വേണമെന്നു മുന്നണിയും പാര്‍ട്ടിയും ആലോചിക്കുമെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നേരത്തേ പറഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക