Image

സ്ത്രീയെ പുണര്‍ന്ന നേപ്പാള്‍ കൃഷിമന്ത്രി രാജിവച്ചു

Published on 02 July, 2015
സ്ത്രീയെ പുണര്‍ന്ന നേപ്പാള്‍ കൃഷിമന്ത്രി രാജിവച്ചു

  കാഠ്മണ്ഡു: കാര്‍ഷികോത്സവത്തിനിടെ സ്ത്രീയെ പുണര്‍ന്ന നേപ്പാള്‍ കൃഷി മന്ത്രിക്കു പണിപോയി. ഹരിപ്രസാദ് പരജുലിയാണു കാര്‍ഷികോത്സവത്തിനിടെ സ്ത്രീയെ പുണര്‍ന്നു പുലിവാല് പിടിച്ചത്. സംഭവം വിവാദമായതോടെ ഹരിപ്രസാദ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

മന്ത്രി സ്ത്രീയെ പുണരുന്ന ചിത്രവും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു വിമര്‍ശനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള കൃഷിമന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക