Image

ഇന്ത്യയില്‍നിന്നു മോഷ്ടിച്ച വിഗ്രഹം ന്യൂയോര്‍ക്കില്‍ കണ്ടെുത്തു

Published on 02 July, 2015
ഇന്ത്യയില്‍നിന്നു മോഷ്ടിച്ച വിഗ്രഹം ന്യൂയോര്‍ക്കില്‍ കണ്ടെുത്തു

 ന്യൂയോര്‍ക്ക് : തമിഴ്‌നാട്ടിലെ ശ്രീപുരന്തന്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍നിന്നു മോഷണംപോയ വിഗ്രഹം ന്യൂയോര്‍ക്കില്‍ തിരിച്ചുകിട്ടി. 11-ാംനൂറ്റാണ്ടില്‍ നിര്‍മിച്ച മാണിക്യവാചകരുടെ ശില്പം അതു കൈവശം വച്ചിരുന്ന വ്യക്തി കസ്റ്റംസ് അധികൃതരെ ഏല്പിക്കുകയായിരുന്നു. ഇയാളെ കള്ളക്കടത്തുകാര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. വിഗ്രഹ കള്ളക്കടത്തിനെക്കുറിച്ച് മൂന്നു വര്‍ഷമായി യുഎസ് അധികൃതര്‍ അന്വേഷണം നടത്തിവരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക