Image

തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Published on 02 July, 2015
തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും


തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച (ഈ മാസം ആറാം തീയതി) അടച്ചിടും. വിവിധ ആവശ്യങ്ങളുന്നയിച്ച് 24 മണിക്കൂറാണ് പണിമുടക്കെന്ന് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

പുതുതായി അനുമതി നല്‍കിയതും എന്നാല്‍ കമ്മീഷന്‍ ചെയ്യാത്തതുമായ പമ്പുകള്‍ക്കുള്ള അനുമതി പത്രം റദ്ദാക്കുക, ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരമുള്ള മാനദണ്ഡമനുസരിച്ച് മാത്രം പമ്പുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ടുവെക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക