Image

ശിക്ഷ ലഭിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കാനാകില്‌ളെന്ന് ഹൈകോടതി

Published on 02 July, 2015
ശിക്ഷ ലഭിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കാനാകില്‌ളെന്ന് ഹൈകോടതി

കൊച്ചി: തടവുശിക്ഷക്ക് വിധേയനായതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാകില്‌ളെന്ന് ഹൈകോടതി.
ഇതിന്റെ പേരില്‍ മാത്രം ഒരാളുടെ നാമനിര്‍ദേശപത്രിക തള്ളാനോ മത്സരിക്കാനുള്ള അവകാശം തടഞ്ഞുവെക്കാനോ വരണാധികാരിയുള്‍പ്പെടെയുള്ളവര്‍ക്ക് അധികാരമില്‌ളെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായ അവഗാഹമുണ്ടാക്കാന്‍ ഇലക്ടറല്‍റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കോടതി നിര്‍ദേശം നല്‍കി.1993ല്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ടതിന്റെ പേരില്‍ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയതിനെതിരെ തലയോലപ്പറമ്പ് സ്വദേശി ജോണാണ് കോടതിയെ സമീപിച്ചത്. 1978ല്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഹരജിക്കാരന്‍ 1987ല്‍ മോചിതനായി. എന്നാല്‍, ജീവപര്യന്ത്യം തടവുശിക്ഷക്ക് വിധിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്കുണ്ടെന്ന് നിരീക്ഷിച്ച് വരണാധികാരി പത്രിക തള്ളുകയായിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെയും പഞ്ചായത്തീരാജിലെയും വ്യവസ്ഥകള്‍ പ്രകാരം തടവുശിക്ഷയുടെ പേരില്‍ ആജീവനാന്ത വിലക്ക് നിര്‍ദേശിച്ചിട്ടില്‌ളെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ആറുവര്‍ഷത്തെ വിലക്ക് മാത്രമെ നിയമപ്രകാരം മുമ്പ് കുറ്റവാളികളായിരുന്നവര്‍ക്കെതിരെ നിലനില്‍ക്കൂ. ഈ സാഹചര്യത്തില്‍ ഹരജിക്കാരനെ വിലക്കിയ വരണാധികാരിയുടെ നടപടി നിലനില്‍ക്കില്‌ളെന്ന് വ്യക്തമാക്കി.
നിയമം വ്യക്തമായി മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ സുപ്രധാന തീരുമാനങ്ങളെടുക്കാവൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദേശപത്രിക നല്‍കുന്നതുമുതല്‍ ഫലപ്രഖ്യാപനവും അനുബന്ധ നടപടികളും പൂര്‍ത്തിയാകുന്നതുവരെ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമീഷന്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
http://www.madhyamam.com/news/360571/150703
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക