Image

റബ്ബറിന് 150 രൂപ; ഉത്തരവ് ഇന്നിറങ്ങും

Published on 02 July, 2015
റബ്ബറിന് 150 രൂപ; ഉത്തരവ് ഇന്നിറങ്ങും

തിരുവനന്തപുരം: റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച ധനവകുപ്പ് പുറത്തിറക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ചുള്ള ഉത്തരവാണ് പുറത്തിറങ്ങുക . ഇതോടെ വിലസ്ഥിരതാ പദ്ധതി നിലവില്‍വരും. രണ്ട് ഹെക്ടര്‍വരെ റബ്ബറുള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം.

വിലസ്ഥിരതാ പദ്ധതി വ്യാഴാഴ്ച നിലവില്‍വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കാനായില്ല. വെള്ളിയാഴ്ച രാവിലെ തന്നെ ഉത്തരവിറക്കാനാണ് ശ്രമം. പദ്ധതിയുടെ വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ടാവും.

വെള്ളിയാഴ്ച മുതല്‍ വെബ്‌സൈറ്റില്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാനാവും. ഇതിനുള്ള പ്രത്യേക വെബ്‌സൈറ്റും വെള്ളിയാഴ്ച നിലവില്‍ വരും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും. മഴ മാറി ടാപ്പിങ് സീസണ്‍ തുടങ്ങുമ്പോഴേക്കും പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവുമെന്ന് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക