Image

ബാങ്ക്‌ വായ്‌പത്തട്ടിപ്പ്‌: ഇന്ത്യക്കാരന്റെ യുഎസിലെ ഭൂമി ജപ്‌തി ചെയ്‌തു

Published on 02 July, 2015
ബാങ്ക്‌ വായ്‌പത്തട്ടിപ്പ്‌: ഇന്ത്യക്കാരന്റെ യുഎസിലെ ഭൂമി ജപ്‌തി ചെയ്‌തു
അഹമ്മദാബാദ്‌: ബാങ്ക്‌ വായ്‌പത്തട്ടിപ്പ്‌ നടത്തിയ ഇന്ത്യക്കാരന്റെ യുഎസിലെ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ ജപ്‌തി ചെയ്‌തു.

രണ്ടായിരം കോടിയിലേറെ രൂപയുടെ ബാങ്ക്‌ വായ്‌പത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ്‌ ഇന്‍ഡോര്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ആണു വിജയ്‌ ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂം ഡവലപ്പേഴ്‌സ്‌ െ്രെപവറ്റ്‌ ലിമിറ്റഡിന്റെ കലിഫോര്‍ണിയയിലെ ഭൂമി ജപ്‌തി ചെയ്‌തത്‌. 1000 കോടി രൂപ വിലമതിക്കുന്ന 1280 ഏക്കര്‍ ഭൂമി ആണ്‌ ജപ്‌തി ചെയ്‌തത്‌.

സൂം ഡവലപ്പേഴ്‌സ്‌ കമ്പനിയുടെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നും 2200 കോടി രൂപ വായ്‌പയെടുത്തു വിജയ്‌ ചൗധരി മുങ്ങുകയായിരുന്നു. യൂറോപ്പില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാനെന്നു കാട്ടിയാണ്‌ പണമെടുത്തത്‌. തട്ടിപ്പുകമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ശരദ്‌ കബ്ര കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു. ചൗധരിക്കെതിരെ അറസ്റ്റ്‌ വാറന്റുണ്ടെങ്കിലും പിടികൂടിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക