Image

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു സിപിഐ

Published on 03 July, 2015
കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി. കോണ്‍ഗ്രസിന്റെ സഹാനുഭൂതിക്കു നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കാനം. വീക്ഷണത്തില്‍ വന്ന ലേഖനവും രമേശ് ചെന്നിത്തലയുടെ ക്ഷണവും മുഖവിലയ്ക്കെടുക്കുന്നില്ല. സിപിഐ മെലിഞ്ഞുപോയെന്നു പറയുന്ന കോണ്‍ഗ്രസ് കണ്ണാടിയില്‍ നോക്കണം. ഒ.രാജഗോപാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു പിടിച്ചെങ്കിലും ബിജെപി കേരളത്തില്‍ വലിയ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക