Image

പാഠപുസ്തകങ്ങള്‍ ആഗസ്റ്റില്‍ മാത്രമേ ലഭിക്കൂവെന്ന് കെ.ബി.പി.എസ്‌

Published on 03 July, 2015
പാഠപുസ്തകങ്ങള്‍ ആഗസ്റ്റില്‍ മാത്രമേ ലഭിക്കൂവെന്ന് കെ.ബി.പി.എസ്‌
കൊച്ചി: പാഠപുസ്തക അച്ചടി വൈകുന്നത് കെ.ബി.പി.എസിന്റെ വീഴ്ച മൂലമല്ലെന്ന് എം.ഡി രാജമാണിക്യം. കെ.ബി.പി.എസിന്റെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് പാഠപുസ്തകം വൈകാന്‍ കാരണമെന്ന തരത്തില്‍ ഉയരുന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ 10 ദിവസം മുമ്പ് മാത്രമാണ് പുസ്തകങ്ങള്‍ അടിക്കാനുള്ള ഓര്‍ഡര്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുന്നതുപോലെ ജൂലൈ 20നകം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 43 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടിക്കാനുള്ളത്. നിലവിലുള്ള മൂന്നിരട്ടി ജോലി ചെയ്താണ് അച്ചടി പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ മാത്രമേ പാഠപുസ്തകങ്ങള്‍ മുഴുവനായി വിതരണം ചെയ്യാന്‍ കഴിയൂവെന്നും രാജമാണിക്യം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക