Image

ഗുജറാത്ത് കലാപം വീഴ്ചയാണെന്ന് വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി

Published on 03 July, 2015
ഗുജറാത്ത് കലാപം വീഴ്ചയാണെന്ന് വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് പറഞ്ഞതായി മുന്‍ റോ മേധാവി എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍. കലാപത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് വാജ്പേയ് ഇക്കാര്യം പറഞ്ഞത്. ഈ വീഴ്ചയാണ് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം പരാജയപ്പെടാന്‍ മുഖ്യ കാരണമായത്. ഗുജറാത്ത് കലാപത്തില്‍ വാജ്പേയിക്ക് അതൃപ്തി ഉണ്ടായിരുന്നതായും മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ ദുലത്ത് വ്യക്തമാക്കി. ഗുജറാത്ത് കലാപകാലത്ത് ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരായിരുന്നു.

ഗോധ്ര സംഭവത്തിന് ശേഷമുള്ള കലാപത്തില്‍ വാജ്പേയ് ഏറെ ദു:ഖിതനായിരുന്നുവെന്ന് ദുലത്ത് വ്യക്തമാക്കി.  "കശ്മീര്‍: ദ് വാജ്പേയി ഇയേഴ്സ്" എന്ന പേരില്‍ താന്‍ എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കെയാണ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക