Image

ഇന്ത്യന്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനി ലോകത്തില്‍ മൂന്നാം സ്ഥാനത്ത്‌

ജോര്‍ജ്‌ ജോണ്‍ Published on 03 July, 2015
ഇന്ത്യന്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനി ലോകത്തില്‍ മൂന്നാം സ്ഥാനത്ത്‌
ഫ്രാങ്ക്‌ഫര്‍ട്ട്‌-ഡല്‍ഹി: 303 മില്യണ്‍ ഉപഭോക്താക്കളുമായി ഇന്ത്യാക്കാരന്‍ സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ടെലഫോണ്‍ കമ്പനിയും, ഓപ്പറേറ്റര്‍ സ്ഥാനവും നേടി . ഇന്ത്യ, ബംഗ്ലാദേശ്‌, ശ്രീലങ്ക, ആഫ്രിക്ക, ഗള്‍ഫ്‌ എന്നിങ്ങനെ ഇരുപതോളം രാജ്യങ്ങളില്‍ എയര്‍ടെല്‍ സര്‍വീസ്‌ ലഭ്യമാണ്‌. വേള്‍ഡ്‌ സെല്ലുലര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ്‌ ലോകത്തെ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറ്ററായി എയര്‍ടെല്ലിനെ തിരഞ്ഞെടുത്തത്‌ . 627.27 മില്യണ്‍ ഉപഭോക്താക്കളുമായി ചൈന മൊബൈലാണ്‌ ഒന്നാം സ്ഥാനത്തുള്ളത്‌ . 403.08 മില്യണ്‍ ഉപഭോക്താക്കളുമായി വൊഡാഫോണ്‍ ഗ്രൂപ്പ്‌ ഓഫ്‌ യുകെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ചൈന യൂണികോ , അമേരിക്ക മോവില്‍ എന്നിവയാണ്‌ മറ്റ്‌ സ്ഥാനങ്ങളിലുള്ള മൊബൈല്‍ ഓപ്പറേറ്ററന്മാര്‍. എയര്‍ടെല്ലിന്റെ ബിസിനസ്‌ യാത്രയില്‍ ഏറ്റവും വലിയ നാഴികല്ലാണ്‌ ഈ അംഗീകാരമെന്ന്‌ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു . ടുജി , ത്രീജി, ഫോര്‍ജി സര്‍വീസുകള്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനി നല്‍കുന്നു. എയര്‍ടെല്‍ ആഫ്രിയ്‌ക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയും, ബംഗ്ലാദേശിലെ ഏറ്റവും വളര്‍ച്ചയുള്ള മൊബൈല്‍ കമ്പനിയുമാണ്‌. എയര്‍ടെല്‍ മൊബൈല്‍ സേവനം യൂറോപ്പിലേക്കും, അമേരിക്കയിലേക്കും വ്യാപിപ്പിക്കാന്‍ ബിസിനസ്‌ ചര്‍ച്ചകള്‍ തുടങ്ങിയതായി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ മൊബൈല്‍ കമ്പനികളുടെ കടുത്ത എതിര്‍പ്പും, യൂറോപ്യന്‍ യൂണിയന്‍ മൊബൈല്‍ കമ്പനികളെ സംരക്ഷിക്കാനുള്ള യൂറോപ്യന്‍ നിലപാടും ആശ്രയിച്ചേ ഈ ശ്രമം വിജയിക്കുകയുള്ളു. ആഗോളാവല്‍ക്കരണ ബിസിനസ്‌ പോളിസി അനുസരിച്ച്‌ സുനില്‍ മിത്തല്‍ ഇക്കാര്യത്തില്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക