Image

പാല്‍മിറ മ്യൂസിയത്തിലെ സിംഹപ്രതിമ തീവ്രവാദികള്‍ തകര്‍ത്തു

Published on 03 July, 2015
പാല്‍മിറ മ്യൂസിയത്തിലെ സിംഹപ്രതിമ തീവ്രവാദികള്‍ തകര്‍ത്തു

ബെയ്റൂട്ട്: സിറിയയിലെ പാല്‍മിറ മ്യൂസിയത്തിലെ പ്രശസ്തമായ സിംഹപ്രതിമ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. ലയണ്‍ ഓഫ് അല്‍-ലാത് എന്നറിയപ്പെടുന്ന പ്രതിമ കഴിഞ്ഞ ശനിയാഴ്ചയാണ് തകര്‍ക്കപ്പെട്ടത്. പത്തടി നീളവും 15 ടണ്‍ ഭാരവുമുള്ള സിംഹപ്രതിമ അമൂല്യമായ പുരാവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. പാല്‍മിറയുടെ അപൂര്‍വ പൈതൃകങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്.

ബി.സി. ഒന്നാം സെഞ്ച്വറിയിലേതെന്ന് കരുതപ്പെടുന്ന ചുണ്ണാമ്പുകല്‍പ്രതിമ പോളിഷ് ചരിത്ര ഗവേഷണ സംഘം 1977ലണ് കണ്ടെ ത്തിയത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ പാല്‍മിറ മെയ് 21നാണ് ഐ.എസ് പിടിച്ചെടുത്തത്. പാല്‍മിറ പിടിച്ചടക്കുന്നതിന് മുന്‍പ് തന്നെ മ്യൂസിയത്തിലെ അമൂല്യശേഖരങ്ങളും ജീവനക്കാര്‍ മാറ്റിയിരുന്നു. എങ്കിലും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും വസ്തുക്കളും ഐ.എസ് തീവ്രവാദികള്‍ നശിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക