ഫോക്സ്വാഗന് ബീറ്റിലിന്റെ ഡിസൈന്‍ ഹിറ്റ്ലര്‍ ജൂത എന്ജിനീയറില് നിന്നു മോഷ്ടിച്ചതെന്ന്
ജോസ് കുമ്പിളുവേലില്‍Published on 17 January, 2012
ബര്‍ലിന്‍: ഫോക്സ്വാഗന് ബീറ്റില്‍ കാറിന്റെ പ്രശസ്തമായ ഡിസൈന്‍ അഡോള്‍ഫ്
ഹിറ്റ്ലര്‍ ജൂത എന്ജിനീയറില്നിന്നു മോഷ്ടിച്ചതാണെന്ന് ചരിത്രകാരന്റെ
വെളിപ്പെടുത്തല്‍.
കാര്‍ ഡിസൈനര്‍ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയുമായി 1935ല്‍
നടത്തിയ കൂടിക്കാഴ്ചയില്‍ ഹിറ്റ്ലര്‍ വരച്ചുകൊടുത്തതാണ് ബീറ്റിലിന്റെ ആദ്യ
ഡിസൈന്‍ എന്നാണ് ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. പീപ്പിള്‍സ് കാര്‍
എന്നറിയപ്പെട്ടിരുന്ന ബീറ്റിലിന്റെ ഡിസൈന്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ
ഹിറ്റ്ലറുടെ ഏക നേട്ടമായി പലരും വിലയിരുത്തുന്നതും.
എന്നാല്‍, ജോസഫ്
ഗാന്‍സ് എന്ന ജൂത എന്‍ജിനീയറാണ് ഇതിന്റെ യതാര്‍ഥ ശില്‍പ്പി എന്നാണ് പോള്‍
ഷില്പെറൂദ് എഴുതിയ പുസ്തകത്തില്‍ പറയുന്നത്. ദ എക്സ്ട്രാ ഓര്‍ഡിനറി ലൈഫ്
ഓഫ് ഓഫ് ജോസഫ് ഗാന്‍സ് എന്ന പുസ്തകത്തിലാണ് പരാമര്‍ശങ്ങള്‍.
മേയ്
ബഗ് എന്ന പേരാണ് ഗാന്‍സ് തന്റെ കാറിനു നല്‍കിയിരുന്നത്. ഹിറ്റ്ലര്‍
പോര്‍ഷെയ്ക്കു ഡിസൈന്‍ വരച്ചുകൊടുക്കുന്നതിന് മൂന്നു വര്‍ഷം മുമ്പുതന്നെ ഇതു
നിരത്തില്‍ ഓടിത്തുടങ്ങിയിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല