നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ
മനംകവര്‍ന്ന നടി അര്‍ച്ചനാ കവി `അറവാന്' എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ
വേഷം കൈകാര്യം ചെയ്യുന്നു.
തമിഴ് നോവലിനെ ആസ്പദമാക്കി മധുരയുടെ
ചരിത്രമാണ് സിനിമ ദൃശ്യവത്കരിക്കുന്നത്. ആദിയാണ് ചിത്രത്തിലെ നായകന്.
അച്ചന്‍കോവില്‍, മധുര എന്നിവിടങ്ങളിലാണ് സിനിമ
ചിത്രീകരിച്ചത്.
ഡല്‍ഹിയില്‍ നിന്നെത്തിയ അര്‍ച്ചന മലയാളം പഠിച്ചത് തന്നെ
രണ്ടുവര്‍ഷമെടുത്താണ്. അറവാനിലെ സിമ്ടി എന്ന കഥാപാത്രം, അര്‍ച്ചനയെ സംബന്ധിച്ച്
വെല്ലുവിളി ഉയര്‍ത്തുന്നതു തന്നെയായിരുന്നു. ചരിത്രസിനിമയുടെ ഭാഗമായി തമിഴ്
സിനിമാലോകത്ത് സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് അര്‍ച്ചന.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി നിത്യ ജീവിതത്തില്‍ ഒരിക്കലും
ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു. വിറക് തലയില്‍ വച്ച് മലകയറി. കൂടെ
ജോലിചെയ്തവരും സെറ്റിലുണ്ടായിരുന്നവരും നന്നായി സഹായിച്ചു.
അറവാനിലെ
ശക്തമായ കഥാപാത്രമാണ് സിമ്ടി. താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന തരത്തിലുള്ള
കഥാപാത്രം. ഇതിനായി തന്റെ കഴിവുകള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തനിക്കതില്‍
പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്ന് അര്‍ച്ചന.
നീലത്താമരയിലെ അഭിനയം
കണ്ടിട്ടാണ് സംവിധായകന് വസന്തബാലന് അര്‍ച്ചനയെ `അറവാനി'ലേക്ക് ക്ഷണിച്ചത്.