മകരസംക്രമ പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച
ഏഴ് തേങ്ങകളുമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അയച്ച
കന്നി സ്വാമി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി. ആചാരപ്രകാരം
തലമുറകളായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് അയയ്ക്കുന്ന കന്നി
സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യാണ് മകരസംക്രമപൂജയ്ക്ക്
അയ്യപ്പന് അഭിഷേകം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശിയായ
മഹാദേവന് എന്ന പതിനാറ് വയസ്സുള്ള കന്നിസ്വാമിയാണ് ഇത്തവണ
നെയ്തേങ്ങകളുമായി ശബരീശ സന്നിധിയിലെത്തിയത്. 41 നാളത്തെ കഠിന
വ്രതമെടുത്താണ് മഹാദേവന് മലചവിട്ടിയത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക്
നവരാത്രിമണ്ഡപത്തില്‍ പ്രതേ്യകം തയ്യാറാക്കിയ പന്തലില്‍ വച്ച്
ഇപ്പോഴത്തെ രാജപ്രതിനിധിയായ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ്
നെയ്തേങ്ങകള്‍ നിറച്ചുനല്‍കിയത്.
25 വര്‍ഷമായി കവടിയാര്‍
കൊട്ടാരത്തില്‍ നിന്നുള്ള നെയ്തേങ്ങയുമായി വരുന്ന കന്നിസ്വാമിമാരെ
സന്നിധാനത്തെത്തിക്കുന്നത് ഗുരുസ്വാമിയായ രാംനാഥാണ്. തിരുവനന്തപുരം
പത്മനാഭസ്വാമിക്ഷേത്രം ജീവനക്കാരനായ അദ്ദേഹത്തിന്റെ ഇളയമകനായ
മഹാദേവനാണ് ഇക്കുറി നെയ്തേങ്ങ എത്തിക്കുവാനുള്ള ഭാഗ്യം
ലഭിച്ചത്.
അയ്യപ്പസ്വാമിയുടെ കൃപയും അനുഗ്രഹവും കൊണ്ട് മാത്രമാണ് ഈ
ഭാഗ്യം തങ്ങളെ തേടിയെത്തിയതെന്ന് മഹാദേവനും രാംനാഥും പറഞ്ഞു. മൂത്ത മകന്
ഗണപതിയും ഇവരോടൊപ്പം മകരവിളക്കിന് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത്
എത്തിയിട്ടുണ്ട്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും
മകരജേ്യാതിയെയും ദര്‍ശിച്ചശേഷം ജനുവരി 16 ന് സംഘം
മലയിറങ്ങും.
ഭക്തര്‍ക്ക് അനുഭൂതിയായി ദക്ഷയാഗം
കഥകളി
ദക്ഷയാഗം കഥകളി കാണുന്നതിന് സന്നിധാനത്ത് തിങ്ങിനിറഞ്ഞ്
നൂറുകണക്കിന് അയ്യപ്പഭക്തര്‍. ചെറുതുരുത്തി കലാമണ്ഡലത്തിലെ കഥകളി
വിദ്യാര്‍ത്ഥികളാണ് സന്നിദാനത്ത് കഥകളി അവതരിപ്പിച്ചത്. ദക്ഷയാഗം
കഥകളിയില്‍ സതി ശിവനെ വിവാഹം കഴിക്കുന്നതിനായി തപസ്സ് ചെയ്യുന്നതും തപസ്സ്
പരീക്ഷിക്കുന്നതിനായി ശിവന് വൃദ്ധ ബ്രാഹ്മണ വേഷത്തിലെത്തുന്നതും സതിയോട്
ശിവനെക്കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത്
സഹിക്കാനാവാതെ സതി ദേഷ്യപ്പെടുകയും തുടര്‍ന്ന് സതിയെ ശിവന് വിവാഹം
കഴിക്കുന്നതുമെല്ലാം തന്മയത്വത്തോടെയാണ് രംഗത്ത് അവതരിപ്പിച്ചത്.
ദക്ഷന് ഇന്ദ്രാദികളുടെ അടുത്ത് ശിവനെക്കുറിച്ച് നിന്ദിച്ച് പറയുകയും സതി
പിതാവായ ദക്ഷന്റെ യാഗത്തിലേക്ക് ശിവന്റെ സമ്മതമില്ലാതെ പോവുകയും അവിടെ വച്ച്
യാഗശാലയില്‍ നിന്നും സതിയെ അപമാനിച്ച് ഇറക്കിവിടുകയും ചെയ്യുന്നു. ഈ
വാര്‍ത്ത അറിഞ്ഞ ശിവന് ദക്ഷന്റെ അഹങ്കാരം തീര്‍ക്കുന്നതിനായി തിരുജടയില്‍
നിന്നും വീരഭദ്രനെയും സതി ഭദ്രകാളിയെയും പ്രതൃക്ഷപ്പെടുത്തുന്നു.
വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളുമെല്ലാം ദക്ഷന്റെ യാഗശാല തകര്‍ത്ത്
ദക്ഷന്റെ തല ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് ദേവതകളുടെ ആഗ്രഹപ്രകാരം
ശിവന് ദക്ഷന് ആടിന്റെ തലപിടിപ്പിച്ച് ജീവന് വയ്പ്പിക്കുകയും യാഗം
പൂര്ത്തിത്തീകരിക്കുകയും ചെയ്യുന്നു. പിന്നീട് ദക്ഷന് ശിവഭക്തനായി
തീരുകയും ചെയ്യുന്ന രംഗങ്ങളാണ് രംഗത്ത് ആടിയത്.
രണ്ടരമണിക്കൂര്‍
നീണ്ടുനിന്ന കഥകളിയില്‍ മധുവാരണാസി ദക്ഷന്റെ വേഷവും കലാമണ്ഡലം
വിദ്യാര്‍ത്ഥികളായ ശരത്ത്, ആരോമല്‍, നിതിന്‍, ധനേഷ്, അഭിജിത്ത്,
ഹരിമോഹനന് എന്നിവര്‍ യഥാക്രമം ശിവന്,സതി,വീരഭദ്രന് ഭദ്രകാളി,
ഇന്ദ്രന്, വൃദ്ധ ബ്രാഹ്മണന് എന്നീ കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിച്ചു.
കലാണ്ഡലം രഞ്ജിത്ത,് അനീഷ് എന്നിവര്‍ ഭൂതഗണങ്ങളുടെ വേഷമിട്ടു.
കോട്ടയ്ക്കല്‍ സന്തോഷ്, തൃപ്പൂണിത്തുറ അര്ജ്ജുന് രാജ്, അഭിജിത്ത് വാര്യര്‍
എന്നിവര്‍ പാട്ടും കലാമണ്ഡലം അനീഷ്, അഭിനന്ദ്, അഭിഷേക് എന്നിവര്‍ ചെണ്ടയിലും
സി. രാഹുല്‍, അനന്ദു എന്നിവര്‍ മദ്ദളത്തിലും പക്കമേളം ഒരുക്കി. ചുട്ടി
കലാനിലയം വിഷ്ണുവും അണിയറ സജ്ജീകരണം സേതുമാധവനുമാണ്
നിര്‍വ്വഹിച്ചത്.
ഗിരീഷ്കുമാറിന് സഹായഹസ്തവുമായി ദേവസ്വം
ബോര്‍ഡ്
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്
കുന്നാറിലേക്ക് താത്ക്കാലിക വൈദ്യുത വിതരണ സാമഗ്രഹികളുമായി പോകവേ
പാലത്തിന്റെ സ്ലാബ് തകര്‍ന്ന് അപകടം സംഭവിച്ച ചുമട്ട് തൊഴിലാളി
ഗിരീഷ്കുമാറിന് ദേവസ്വംബോര്‍ഡ് ചികിത്സാസഹായമായി 50000 രൂപ നല്കി.
തിരുവനന്തപുരം പെരുംകാവ് കുളത്തിന്ങ്കര വീട് സ്വദേശിയാണ് ഗിരീഷ്കുമാര്‍.
ശബരിമലയില്‍ സൗണ്ട്സ് സിസ്റ്റം കരാറെടുത്ത ആലുവ കളരിക്കല്‍ സൗണ്ട്സ് ഉടമ
രമേശിന് വേണ്ടി ബാറ്ററിയുമായി പോകവേയാണ് അപകടം
സംഭവിച്ചത്.
മകരവിളക്കിന് സന്നിധാനം സംഗീത
സാന്ദ്രമാകും
സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍
മകരവിളക്ക് ദിവസം ഹരിവരാസനം അവാര്‍ഡും എം.ജി ശ്രീകുമാറിന്റെ സംഗീത
പരിപാടിയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറും.
ജനുവരി 15 ന്
പുലര്‍ച്ചെ 4 മണി മുതല്‍ യുവഗായകനും സംഗീത സംവിധായകനുമായ ലാല്‍കൃഷ്ണ
ഭക്തിഗാനസുധ അവതരിപ്പിക്കും. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് ലാല്‍കൃഷ്ണ
സന്നിധാനത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി 12
മണിക്കൂര്‍ പരിപാടി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
15 ന് വൈകിട്ട് 4
മണിമുതല്‍ 6 മണിവരെ ഹൈദരാബാദില്‍ നിന്നുള്ള മുരാരിമോഹന് ഗുരുസ്വാമി
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും.
പതിമൂന്നാംവര്ഷമാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്. വൈകിട്ട് ആറ്
മുതല്‍ ജയവിജയമാരിലെ വിജയന്റെ മകന് മഞ്ജു ജയവിജയും സംഗീത പരിപാടി
അവതരിപ്പിക്കും.
പുല്ലുമേട് വഴി തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി
ഇ.ഡി.സിയുടെ ഭക്ഷണശാലകള്‍ തുറന്നു
ശബരിമല മകരവിളക്കിന്റെ
സുഖദര്‍ശനം ലഭിക്കുന്ന പുല്ലുമേടിലേക്കുള്ള കാനനപാതയില്‍
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി വനംവകുപ്പിന്റെ കീഴിലെ ഇക്കോ
ഡെവലെപ്പ്മെന്റ് കമ്മിറ്റികള്‍ രണ്ട് കടകള്‍ തുറന്നു. തേക്കടി റെയ്ഞ്ചിലെ
പൊന്നഗര് ഇ.ഡി.സിയുടെ നേതൃത്വത്തില്‍ കഴുതക്കുഴിയിലും സത്രം
ഇ.ഡി.സിയുടെ നേതൃത്വത്തില്‍ പൂങ്കാവനത്തിലുമാണ് കടകള്‍ തുറന്നത്.
ഇവിടെ കഞ്ഞി,കപ്പ, പൊറോട്ട,ചായ, കാപ്പി, ലഘുപലഹാരങ്ങള്‍ എന്നിവയാണ്
വില്‍പ്പന നടത്തുന്നത്.
സാക്സോഫോണ്‍ സംഗീതമാധുര്യത്തില്
സന്നിധാനം തിരുമുറ്റം
തന്റെ വലിയ ഒരു ആഗ്രഹം പൂര്‍ത്തികരിക്കാന്‍
കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് മംഗലാപുരം സ്വദേശിയായ ഹേമന്ത് കുമാര്‍ എന്ന
കുഞ്ഞുമണികണ്ഠന്‍. ഇഷ്ടകീര്‍ത്തനങ്ങള്‍ ഭഗവാന് സാക്സോഫോണിലൂടെ
സംഗീതാര്‍ച്ചനയായി സമര്‍പ്പിച്ചപ്പോള്‍ കണ്ടുനിന്ന ഭക്തരും അതില്‍ ലയിച്ചു.
പിതാവിനൊപ്പമാണ് പതിനാലുവയസ്സുകാരനായ ഹേമന്ത് കുമാര്‍
ശബരിമലയിലെത്തിയത്.