Image

കുഞ്ഞൂഞ്ഞ് കഥകള്‍ : രണ്ടാംഭാഗം പ്രകാശനം ചെയ്തു

Published on 01 March, 2016
 കുഞ്ഞൂഞ്ഞ് കഥകള്‍ : രണ്ടാംഭാഗം പ്രകാശനം ചെയ്തു
തിരുവനന്തപുരം മാര്‍ച്ച് 1 : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുമായ പി.ടി. ചാക്കോ രചിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതു-ഔദ്യോഗിക ജീവിതത്തിലെ നര്‍മ്മരസമുള്ള ഏടുകള്‍ കോര്‍ത്തിണക്കിയ കുഞ്ഞൂഞ്ഞ് കഥകള്‍ രണ്ടാംഭാഗം പ്രകാശനം ചെയ്തു.  മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധം ചെയ്ത പുസ്തകത്തിന്റെ ആദ്യപ്രതി നടന്‍ മധുവില്‍ നിന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.  മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷനായിരുന്നു.  പുസ്തകത്തിന്റെ ആദ്യഭാഗം നേരത്തെ പ്രസിദ്ധം ചെയ്തിരുന്നു.  അതിന് ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരുന്നു.  രണ്ടാം ഭാഗത്തിന്റെ റഷ്യന്‍ പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്തു.  റഷ്യയുടെ ഓണററി കൗണ്‍സല്‍ ഡോ. രതീഷ് സി. നായര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രസംഗം നടത്തി.   മാതൃഭൂമി ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. സ്വാഗതവും, പി.ടി. ചാക്കോ നന്ദിയും പറഞ്ഞു.  


 കുഞ്ഞൂഞ്ഞ് കഥകള്‍ : രണ്ടാംഭാഗം പ്രകാശനം ചെയ്തു
കുഞ്ഞൂഞ്ഞ് കഥകള്‍ രണ്ടാം ഭാഗം നടന്‍ മധു ഡോ. ബാബുപോളിന് നല്‍കി പ്രകാശനം ചെയ്യുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.പി. വീരേന്ദ്രകുമാര്‍, പി.ടി ചാക്കോ, എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക