Image

നിലക്കാത്ത പ്രയാണം (കവിത) ഫൈസല്‍ മാറഞ്ചേരി

ഫൈസല്‍ മാറഞ്ചേരി Published on 01 March, 2016
നിലക്കാത്ത പ്രയാണം (കവിത) ഫൈസല്‍ മാറഞ്ചേരി
മരുഭൂമി തന്‍ അന്നം രുചിച്ചിടുകില്‍
മാതൃഭൂമി തന്‍ അന്നം നിലച്ചിടുന്നു

ഒരിക്കലും വിടുതല്‍ തരാത്ത
കരാള ഹസ്തത്തിന്‍ പിടിയിലാണു നീ

എന്നൊക്കെ കുതറി ചാടിയാലും
ഈ മോഹിനി നിന്നെ തിരിച്ചെത്തിക്കും

എന്നുമെന്നും അരികില്‍ ചേര്‍ത്തു നിര്‍ത്തും
തിരസ്‌ക്കരിക്കയില്ല നിന്നെ പ്രണയിനിയാമിവള്‍

അന്നം തരും ഖിന്നനാണ് നീയെങ്കിലും
അശ്രു പൊടിയും ഉറ്റവര്‍ തന്‍ വേര്‍പ്പാടിലും

കാതരയാമിവള്‍ വാരി പുണരും തലോടും
ഉഷ്ണമേറുമീ മരുഭൂവില്‍ വെന്തുരുകിലും

നിന്റെ മനസ്സില്‍ റിയാലിന്‍ തിളക്കം കാട്ടി നിശബ്ദനാക്കും
ഊരി ചാടാനാവില്ല നിനക്കിതില്‍ നിന്നും



മരണമെന്ന ദൂതന്‍ എത്തും വരേക്കും

ഒരു പെട്ടി കാത്തിരിക്കുന്നു
ഏതോ ഒരു കാര്‍ഗോ ഓഫീസില്‍

യാത്രാമൊഴിയില്ലാതെ ഉറ്റവരുടെ മിഴികളില്‍ അശ്രു കണമായ്

കാത്തിരുന്നവരുടെ നെഞ്ചില്‍ അണയാ കനലായ്.......

കണക്കുപുസ്തകം തേടിയുള്ള നിന്റെ യാത്ര തുടങ്ങുകയായി.
____________________________
ഫൈസല്‍ മാറഞ്ചേരി, ദുബൈ
0097150 6860177

നിലക്കാത്ത പ്രയാണം (കവിത) ഫൈസല്‍ മാറഞ്ചേരി
നിലക്കാത്ത പ്രയാണം (കവിത) ഫൈസല്‍ മാറഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക