Image

പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം

Published on 01 March, 2016
പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം
കേര­ള­മുള്‍പ്പടെ ലോക­ത്താ­ക­മാനം തീയേ­റ്റ­റു­ക­ളില്‍ നിറഞ്ഞ സദ­സ്സില്‍ പ്രദര്‍ശനം നട­ത്തി­വ­രുന്ന മമ്മൂട്ടി നായ­ക­നായി അഭി­ന­യിച്ച "പുതിയ നിയമം' എന്ന സിനിമ പ്രേക്ഷ­ക­രുടെ കൈയ്യടി നേടു­മ്പോള്‍ അമേ­രി­ക്കന്‍ മല­യാ­ളി­യായ ജിയോ ഏബ്ര­ഹാ­മിനു അഭി­മാന നിമി­ഷം. എത്ര­യ­ധികം സിനി­മ­ക­ളില്‍ ഭാഗ­ഭാ­ക്കാ­യി­ട്ടു­ണ്ടെ­ങ്കിലും വിജയസിനി­മ­യുടെ ഭാഗ­മായി വരു­മ്പോള്‍ മാത്ര­മാണ് ജന­ങ്ങള്‍ക്ക് സ്വീകാ­ര്യ­മായി വരു­ന്ന­ത്.

വര്‍ഷ­ങ്ങ­ളായി സിനി­മാ­രം­ഗത്ത് പ്രവര്‍ത്തി­ച്ചു­വ­രുന്ന ഈ ചെറു­പ്പ­ക്കാ­രന്‍ നിര്‍മ്മാണ പങ്കാ­ളി­യാ­യി­ട്ടുള്ള സിനി­മ­യാണ് പുതിയ നിയ­മം. വജ്രം പോലെ മൂര്‍ച്ഛ­യുള്ള തൂലി­ക­യുടെ ഉട­മ­യായ എ.­കെ. സാജന്റെ സംവി­ദാ­ന­ത്തില്‍, കാലത്തെ അതി­ജീ­വി­ക്കുന്ന അഭി­ന­യ­മു­ഹൂര്‍ത്ത­ങ്ങള്‍ നമു­ക്കായി കാഴ്ച­വെച്ച മല­യാ­ള­ത്തിലെ മഹാ­ന­ട­നായ മമ്മൂ­ട്ടിയും ചേര്‍ന്നുള്ള ഈ സിനിമ ഏറെ പ്രതീ­ക്ഷ­കള്‍ തരു­ന്ന­താ­ണ്. വിജ­യിച്ച ഭര്‍ത്താ­ക്ക­ന്മാര്‍ക്ക് മാത്ര­മു­ള്ള­തല്ല ഈ ഭൂമി. തോറ്റു­പോയ ഭര്‍ത്താ­ക്ക­ന്മാര്‍ക്കും ഇവിടെ ജീവി­ക്കണം. ഷൂട്ടിം­ഗിന്റെ തുട­ക്കം­മു­തല്‍ രഹ­സ്യ­സ്വ­ഭാവം സൂക്ഷിച്ച പുതിയ നിയ­മ­ത്തിന്റെ ട്രെയി­ല­റില്‍ കേട്ട ഈ വാക്കു­കള്‍ ചിത്രം കാണാ­നുള്ള പ്രേക്ഷ­കന്റെ ആഗ്ര­ഹത്തെ വര്‍ദ്ധി­പ്പി­ച്ചി­രു­ന്നു.

ചിത്രത്തിന്റെ കാമറ ചലി­പ്പി­ച്ചത് റോബി വര്‍ഗീസ് രാജ്, എഡി­റ്റിം­ഗ്- വിവേക് ഹര്‍ഷന്‍ (നാ­ഷ­ണല്‍ അവാര്‍ഡ് ജേതാ­വ്), ഹരി­നാ­രാ­യ­ണന്റെ വരി­കള്‍ക്ക് ഈണം പകര്‍ന്നി­രി­ക്കു­ന്നത് വിനു തോമ­സ്, പശ്ചാ­ത്തല സംഗീതം ഗോപീ­സു­ന്ദര്‍, കഥ, തിര­ക്ക­ഥ, സംഭാ­ഷ­ണം, സംവി­ധാ­നം- എ.­കെ. സാജന്‍.

ഫെബ്രു­വരി 18­-ന് അമേ­രി­ക്ക­യില്‍ റിലീ­സായ ഈ ചിത്രം ഇപ്പോഴും പ്രേക്ഷക പ്രശംസ പിടി­ച്ചു­പ­റ്റി­ക്കൊണ്ട് പ്രദര്‍ശനം മുന്നോ­ട്ടു­പോ­കു­ന്നു. അമേ­രി­ക്ക­യില്‍ പ്രദര്‍ശി­പ്പി­ക്കു­വാന്‍ താത്പ­ര്യ­മു­ള്ള­വര്‍ ബന്ധ­പ്പെ­ടുക: 215 888 8926.
പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം
പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം
പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം
പുതിയ നിയ­മ­'ത്തിന്റെ വിജയം അമേ­രി­ക്കന്‍ മല­യാ­ളിക്ക് അഭി­മാന മുഹൂര്‍ത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക